നവ കേരള സദസ്സ്; മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ്,എംഎസ്എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു


 

കൂറ്റനാട് : ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങളിലും, സാമ്പത്തിക ഞെരുക്കം പറഞ്ഞു ക്ഷേമ പെൻഷനും, സപ്ലൈകോ ഉലപ്ന്നങ്ങളുടെ സബ്സീഡിയും വെട്ടികുറച്ചും, സ്‌കൂളുകളിൽ ഉച്ചകഞ്ഞി പോലും മടങ്ങുന്ന സാഹചര്യത്തിൽ ദൂർത്തിന്റെ മഹാമേള നടത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്ക് മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു.

എം എസ് എഫ് ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ് നാഫിഹ് പള്ളിപ്പടി, വൈസ് പ്രസിഡന്റ് ബാദുഷ ആനക്കര, യൂത്ത് ലീഗിന്റെ നിയോജക മണ്ഡലം സെക്രട്ടറി എം. എൻ കമറുദ്ധീൻ, എം എസ് എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസിഹ് ലക്കിസ്റ്റാർ, എന്നിവരെ അറസ്റ്റ് ചെയ്തു.

യു. ടി താഹിർ, മുഹ്സിൻ ആലൂർ, യാസർ കൊഴിക്കര, അനസ് ആനക്കര, സവാദ് കപ്പൂർ എന്നിവർ നേതൃത്വം നൽകി.

Tags

Below Post Ad