ദോഹ: നീണ്ട 37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു പോകുന്ന തൃത്താല സ്വദേശി അബ്ദുൽ അസീസ് വടക്കുംപാലക്കു തൃത്താല ഹൈസ്കൂൾ 1982 ബാച്ച് മേറ്റ് കൂട്ടായ്മ "ചങ്ങാതിക്കൂട്ടം " യാത്രയയപ്പു നൽകി.
സൂക്ക് വാഖിഫിലെ മറിയം ബ്രദേർഴ്സ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ, അക്കോൺ പ്രിന്റിങ് പ്രസ്സ് ഡയറക്ടർമാരായ മൊയ്തീൻകുട്ടി ജലീൽ പുളിക്കൽ എന്നിവർ നേതൃത്വം നൽകി. സുബ്രഹ്മണ്യൻ , റസാഖ് പൂളകത്തു, ഉമ്മർ പി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
1986-1997 വരെ റമദ (റാഡിസൺ ബ്ലൂ ) യിലും 1997-2023 ജപ്പാൻ എംബസ്സിയിലുമാണ് അബ്ദുൽ അസീസ്
ജോലി ചെയ്ത് വരുന്നത്.ജപ്പാൻ അംബാസിഡർമാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച അസീസിൻ്റെ മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജപ്പാൻ അംബാസിഡർ കുടുംബസമേതം തൃത്താലയിൽ എത്തിയിരുന്നു.