ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു.മാന്തടം സ്വദേശി അച്ചായത്ത് പറമ്പിൽ പുഷ്പകുമർ(57) ഭാര്യ ചെമ്പകവല്ലി(43) എന്നിവർക്കാണ് പരിക്കേറ്റത്.
കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാൽ പാടത്ത് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.എടപ്പാൾ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിൽ പുറകിൽ വന്നിരുന്ന കാറിടിച്ചാണ് അപകടം.
അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണാണ് ഇരുവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു