പട്ടാമ്പി ബൈപ്പാസിന്റെ ആദ്യഘട്ട നിർമ്മാണം വളരെ വേഗത്തിൽ പുരോഗമിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി ഉപയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണം നടത്തുന്നത്.
മുഖ്യമന്ത്രി ഇടപെട്ട് പട്ടാമ്പി മണ്ഡലത്തിലേക്ക് പ്രത്യേകം അനുവദിച്ച ഫണ്ടാണ് റീബിൽഡ് കേരള ഫണ്ട്. ഈ ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, മുനിസിപ്പാലിറ്റി തുടങ്ങിയവയിലേക്ക് പട്ടാമ്പി ടൗൺ ടച്ച് ചെയ്യാതെ എത്താൻ കഴിയും.
കൂടാതെ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ആളുകൾക്ക് നടക്കാൻ കഴിയുന്ന മികച്ച പാതയുമായിരിക്കും ഇത്. പട്ടാമ്പിയിൽ നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നാണ് ബൈപ്പാസ് നിർമ്മാണത്തോടുകൂടി യാഥാർഥ്യമാകുന്നത് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.