കൂറ്റനാട് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു പട്ടാമ്പി സ്വദേശി മരണപ്പെട്ടു

 


കൂറ്റനാട് : ജുമാമസ്ജിദ് സമീപം ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.പട്ടാമ്പി ആലിക്കൽ  വീട്ടിൽ മുഹമ്മദ്‌ അലി ആണ് മരണപ്പെട്ടത്.

ശനിയാഴ്ച രാവിലെ ആറ് മണിയോടെ പച്ചക്കറിയുമായി ചാലിശ്ശേരിയിലേക്ക് വരുകയായിരുന്ന ഓട്ടോ തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Below Post Ad