കൂറ്റനാട്ക : കരിമ്പ പാലക്കൽ പീടിക സ്വദേശി അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (27) ഒമാനിൽ മരണപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു മരണം.
ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ മുഹമ്മദ് ഷഫീഖ് നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഒമാനിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
അച്ചാരത്ത് ഉമർ-നഫീസ എന്നവരുടെ മകനാണ് മുഹമ്മദ് ഷഫീഖ്. ഭാര്യ അനീഷ സി.പി.