കൂറ്റനാട്: ഒമാനിൽ മരണപ്പെട്ട കൂറ്റനാട് കരിമ്പ ആലിൻചോട്, പാലക്കൽ പീടിക സ്വദേശി അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (27) ൻ്റെ മൃതദേഹം ഇന്ന് വ്യാഴാഴ്ച (14/12) ഉച്ചയ്ക്കുശേഷം നാട്ടിലെത്തിക്കും
ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് ഷഫീഖ് ബുധനാഴ്ച പകൽ എഴുന്നേൽക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദ്രോഗമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോട്ടോപ്പാടം ജുമാമസ്‌ജിദ് കബറിസ്താനിൽ കബറടക്കും. അച്ചാരത്ത് ഉമർ-നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: സി.പി. അനീഷ.
ഒമാനിൽ മരണപ്പെട്ട കൂറ്റനാട് കരിമ്പ ആലിൻചോട്, പാലക്കൽ പീടിക സ്വദേശി അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (27) ൻ്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം നാട്ടിലെത്തിക്കും