പാലക്കാട് ജില്ലയിലെ കോൺഗ്രസ്- സഹകരണ-തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നതമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ പ്രമുഖ കോൺഗ്രസ് നേതാവ് ആയിരുന്ന കെ.ഗോവിന്ദൻകുട്ടി മേനോന്റെ പതിമൂന്നാമത് അനുസ്മരണ സമ്മേളനം വ്യാഴാഴ്ച കുമരനെല്ലൂരിൽ നടക്കും.
കെ.പി.സി.സി.വൈസ് പ്രസിഡണ്ട് അഡ്വ:വി.ടി. ബൽറാമിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി.മുൻ പ്രസിഡന്റ് വി.എം.സുധീരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.