തൃത്താല : വിദ്യാർത്ഥികൾക്കായി ഫ്രണ്ട്സ് ഓഫ് ഭാരതപുഴ തൃത്താല ചാപ്റ്റർ റിവർ യൂത്ത് പാർലമെൻ്റ് നടത്തുന്നു.ഭാരത പുഴയുടെ സംരക്ഷണം എന്ന ലക്ഷ്യത്തോടെ 2019 ൽ മെട്രോമാൻ ഡോ. ഇ. ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനയാണ് ഫ്രണ്ട്സ് ഓഫ് ഭാരതപുഴ.
തൃത്താല കെ ബി മേനോൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഡിസംബർ 9 ശനിയാഴ്ച്ച രാവിലേ 10 മണിക്ക് "നിളയോളം" എന്ന പേരിൽ നടത്തുന്ന പാർലമെൻ്റിൽ ഭാരതപുഴയുടെ പരിസരങ്ങളിലുള്ള സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കും.
പഞ്ചായത്ത് പ്രസിഡണ്ട് മാരായ പി.ബാലൻ (പട്ടിത്തറ) ടി സുഹറ (തിരുമിറ്റക്കോട്) എ പി എം സക്കരിയ (പരുതുര് ) പി കെ ജയ (തൃത്താല ) കെ മുഹമ്മദ് (ആനക്കര) എം ഗോപിനാഥൻ (മെമ്പർ), ഡോ.രാജൻ ചുങ്കത്ത്, അഡ്വ.രാജേഷ് വെങ്ങാലിൽ, FoB തൃത്താല ചാപ്റ്റർ കോർഡിനേറ്റർമാരായ സജിത് പണിക്കർ , വിജയകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരും പങ്കെടുക്കുന്നു. ഡോ.ഇ. ശ്രീധരൻ ഉൽഘാടനം ചെയ്യുന്ന വേദിയിൽ പുഴയുടെ ചിത്രകാരൻ രഞ്ജിത് മാധവനെ ആദരിക്കും.