യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍

 


കോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍. ജീവനൊടുക്കിയ ഷബ്നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയുമാണ് ഒളിവില്‍ പോയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ശ്രമം നടത്തുന്നതായി സൂചനയുണ്ട്.

ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു കേസില്‍ പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെയും പ്രതി ചേര്‍ക്കുകയായിരുന്നു. 

ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആയഞ്ചേരി സ്വദേശിയായ ഷബ്നയെ ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.


Tags

Below Post Ad