കുറ്റിപ്പുറം : കളിക്കുന്നതിനിടെ തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം.
കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ താമസിക്കുന്ന പരിയാരത്ത് ജാഫർ സാദിഖ് - ശബ്ന ദമ്പതികളുടെ മകൾ ഹയ ഫാത്തിമ (6) ആണ് മരിച്ചത്
മൂടാൽ കാർത്തല മർകസ് അൽഅബീർ സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
സഹോദരന് വേണ്ടി വീട്ടിലെ തൊട്ടിലിൽ കെട്ടിയ കയറിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച കഴുത്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും