തൃത്താല ടിഎഫ്എ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

 


തൃത്താല : ടി എഫ്  എ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. തൃത്താല ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മൈ താനിയിൽ 15 വയസിന് താഴെയുള്ള ആൺകുട്ടികൾക്കാണ് പന്ത് കളി പരിശീലനം നൽകുന്നത് . 

നാല്  പതിറ്റാണ്ടായി തൃത്താലയിൽ കലാ കായിക സാംസ്ക്കാരിക സാമൂഹ്യ  സേവന മേഖല യാൽ പ്രവർത്തിച്ച് വരുന്ന ടി.എഫ്.എ തൃത്താല സോക്കർ ടാലന്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി രൂപം നൽകിയ ഫുട്ബോൾ അക്കാഡമിയാണ് കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ക്യാമ്പിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ടി എഫ് എ പ്രസിഡന്റ്  കെ.വി.മുസ്തഫ  നിർവഹിച്ചു. സെക്രട്ടറി താഹിർ മാസ്റ്റർ, പരിശീലകൻ  ഷെരീഫ്,  പി.വി ബീരാവുണ്ണി,ഗഫൂർ പുലിയത്ത്,പി.ടി. സക്കീർ ഹുസൈൻ, എ.കെ. ഷംസുദ്ധീൻ, മോഹനൻ , ശശി, ശ്രീലേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 9447837956, 9656964714 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.

Tags

Below Post Ad