തൃശൂര്‍: ക്ലാസ് മുറിയില്‍ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊരട്ടി എല്‍.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിലെ അധ്യാപിക രമ്യ (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെ യാത്രയയപ്പ് നടക്കവെയാണ് സംഭവം ഉണ്ടായത്.
എനിക്ക് നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കാനുണ്ട് എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളോട് സംസാരം ആരംഭിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഇതോടെ കുട്ടികളും പേടിച്ച് നിലവിളിച്ചു.
സഹ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ രമ്യയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബിന്റെ ഭാര്യയാണ് രമ്യ. ഇന്ന് ഉച്ചക്ക് ഒന്നിന് കൊരട്ടി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.വൈകീട്ട് അഞ്ചിന് നെടുമ്പാശേരി അകപറമ്പ് സെന്റ്. ഗർവാസിസ് പ്രൊർത്താസീസ് പളളിയിൽ സംസ്‌ക്കരിക്കും.