ചങ്ങരംകുളം :ചിറവല്ലൂർ സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചിറവല്ലൂർ കിഴക്കും മുറിയിൽ താമസിക്കുന്ന വാഴമ്പുള്ളി യാക്കൂബിന്റെ മകൻ സാദിഖ് (28) ആണ് ജോലി സ്ഥലത്ത് മരിച്ചത്.
തിങ്കളാഴ്ച കാലത്ത് താമസ സ്ഥലത്ത് നിന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലെ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു