നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന് വിട;ടി.കെ മുഹമ്മദിന് കുമ്പിടി പ്രവാസി ജമാഅത്തിൻ്റെ യാത്രയയപ്പ്

 


ദുബൈ : 40 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതം പൂർത്തിയാക്കി  നാട്ടിലേക്ക് മടങ്ങുന്ന ടികെ മുഹമ്മദ്ക്കാക്ക് കുമ്പിടി പ്രവാസി ജമാഅത്ത് യു എ ഇ കൂട്ടായ്മ 30 ഓളം കൂട്ടായ്മ അംഗങ്ങളുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് നൽകി .

ഖിസൈസ് അൽ തവാർ പാർക്കിൽ വെച്ച് വൈകിട്ട് 5 മണിക്ക് ശരീഫ് ഹുദവിയുടെ  നേതൃത്വത്തിലുള്ള പ്രാർത്ഥനയോടെ   ആരംഭിച്ച പരിപാടിയിൽ  കൂട്ടായ്‌മ  സെക്രട്ടറി ഫൈസൽ പിടി സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട്  അബ്ദുൽ മജീദ് കോണിക്കലിന്റെ അധ്യക്ഷ പ്രസംഗത്തിൽ മുഹമ്മദ്ക്കയോടൊന്നിച്ചു പ്രവർത്തിച്ചതിന്റെ ഓർമകളെക്കുറിച്ചും അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്കു കൂട്ടായ്‌മയുടെ  നന്ദിയും അറിയിച്ചു .

ശേഷം കൂട്ടായ്മയുടെ മുൻകാല പ്രസിഡണ്ട് മൊയ്‌ദീൻ കോണിക്കൽ, ടികെ മുഹമ്മദ്ക്ക ഈ കൂട്ടായ്‌മക്ക് നൽകിയ സംഭാവനകളെ ഓർത്തെടുത്തു സംസാരിച്ചു..

അംഗങ്ങളുടെ ആശംസകൾക്ക് ശേഷം മുഹമ്മദ്ക്ക നടത്തിയ മറുപടി പ്രസംഗത്തിൽ , ആശംസകൾ അറിച്ചിയിച്ചവരോടും, ഇത്തരം ഒരു യാത്രയയപ്പ് തനിക്കായി നൽകിയ കൂട്ടായ്‌മയോടും നന്ദി അറിയിക്കുകയും   ഭാവിയിലും  കൂട്ടായ്‌മയുടെ പ്രവർത്തനത്തിൽ ഒന്നിച്ചുണ്ടാവുമെന്ന് ഉറപ്പു നൽകുകയും ചെയ്തു..

ട്രെഷറർ നസീർ നരിമടക്കൽ നന്ദി അറിയിച്ചതിന്  ശേഷമുള്ള  ചായ സൽക്കാരത്തിനും ഫോട്ടോ സെഷനും ശേഷം 6 മണിയോടെ പരിപാടി അവസാനിച്ചു..

Tags

Below Post Ad