ചാലിശ്ശേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. പാലക്കാട് സുൽത്താൻപേട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.
സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാർത്ഥികളെ പാലക്കാട് നിന്നും കണ്ടെത്തിയത്.
ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് കാണാതായത്.