തൃത്താലയിൽ വൻ കഞ്ചാവ് വേട്ട; ആസ്സാം സ്വദേശികൾ പിടിയിൽ

 



തൃത്താല: എക്സൈസിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധ രാത്രി തൃത്താല -വി കെ. കടവ് റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഇരു ചക്ര വാഹനത്തിൽ കടത്തി കൊണ്ടുവരികയായിരുന്ന 2കി. ഗ്രാം. ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു.

തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന ആസാം സ്വദേശികളായ  മിറാസുൽ ഇസ്ലാം, റസീതുൽ ഇസ്ലാം  എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.കഞ്ചാവ് കടത്താൻ ഉപയോഗിച്ച  ബൈക്കും കസ്റ്റഡിയിൽ എടുത്തു.

തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തൃത്താല മേഖലയിൽ നിന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ടു പിടിച്ച 12 മയക്കുമരുന്ന് കേസുകളിൽ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്.


എക്സൈസ് ഇൻസ്‌പെക്ടർ എം യുനുസ് പ്രിവന്റീവ് ഓഫീസർ K. A. മനോഹരൻ പ്രിവന്റീവ് ഓഫീസർ V. P. മഹേഷ്‌ , സിവിൽ എക്‌സൈസ് ഓഫീസർമാരായ P. അരുൺ, K.നിഖിൽ, ഫ്രന്നറ്റ് ഫ്രാൻസിസ്, കവിത റാണി, E. V.അനീഷ് എന്നിവർ പ്രതികളെ പിടികൂടാൻ നേതൃത്വം നൽകി

Tags

Below Post Ad