തൃത്താല നിയോജക മണ്ഡലത്തിലെ പാലത്തറ ഗേറ്റ് - അഞ്ചുമൂല റോഡ് സമയബന്ധിതമായി പണി പൂർത്തിയാക്കാത്ത PWD കരാറുകാരൻ റഹീസുദ്ദീന്റെ കരാർ റദ്ദ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
കോടതി അനുവദിച്ച നിശ്ചയ സമയ പരിധിക്കുള്ളിൽ പണി പുനരാരംഭിക്കാൻ കരാറുകാരൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയറാണ് കരാർ അവസാനിപ്പിച്ചു ഉത്തരവ് നൽകിയത്. നാട്ടുകാർ നേരിട്ടുകൊണ്ടിരിക്കുന്ന യാത്രാ ദുരിതവും പ്രയാസവും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനും റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയുന്ന വിധത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.