പട്ടാമ്പി : ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീ
ദിെൻറ (54) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നിമിനികുളം ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളം യു.എ.ഇയിലും സൗദിയിലും പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
ഒരാഴ്ച മുമ്പ് റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് മരിച്ചത്. മകൻ അർഷാദ് അതിന് ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്. പിതാവ്: മൊയ്ദീൻ (പരേതൻ), മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ, മറ്റ് മക്കൾ: അൻഷാദ്, ഫാത്തിമ ഷദ.