പുത്തൻപള്ളി പെരുമ്പടപ്പ് പട്ടേരിക്കുന്നില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു.രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു.വന്നേരി സ്വദേശിനി പേരോട്ടയില്‍ ഹസീനയും രണ്ടര വയസുള്ള മകളും ആണ് പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭര്‍തൃഹൃഗത്തിലെ കിണറ്റില്‍ വീണത്.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ കിണറ്റില്‍ നിന്ന് കയറ്റി പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.ഹസീന അതീവ ഗുരുതരാവസ്ഥയിലാണ.
ചൊവ്വാഴ്ച കാലത്താണ് സംഭവം.ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുഞ്ഞിനെയും കൊണ്ട് ഹഹീന കിണറ്റില്‍ ചാടിയെന്നാണ് പ്രാധമിക നിഗമനം.പെരുമ്പടപ്പ് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്