പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫും പാലിയേറ്റീവ് ദിന സന്ദേശ റാലിയും നടത്തി. നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ വാങ്ങിയ പുതിയ ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നാരായണൻ നിർവഹിച്ചു.
പാലിയേറ്റീവ് ദിന സന്ദേശ റാലി കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡണ്ട് ഡോ. എ.ഐ കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. റഷീദ് മാസ്റ്റർ, ഹോംകെയർ കോർഡിനേറ്റർ അബ്ബാസ് ഒതളൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ജമാലുദ്ദീൻ, അബീദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ഫ്ലാഗ് ഓഫിലും റാലിയിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (എസ്.ഐ.പി) വിദ്യാർഥികളും പങ്കെടുത്തു.