കേരളത്തിലാകെ ‘ലുലു’ മയം; പെരിന്തല്‍മണ്ണ,തൃശൂര്‍,തിരൂര്‍ എന്നിവിടങ്ങളില്‍ പുതിയ മാളുകൾ വരുന്നു

 


കേരളത്തിലെ വിവിധസ്ഥലങ്ങളിൽ ലുലു മാൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊച്ചി, തിരുവനന്തപുരം, തൃപ്രയാർ എന്നിവിടങ്ങൾക്കു പുറമെ അടുത്തിടെ പാലക്കാടും മാൾ പ്രവർത്തനം ആരംഭിച്ചിരുന്നു. 

മാങ്കാവ് (കോഴിക്കോട്), തിരൂര്‍, കോഴിക്കോട്, കോട്ടയം, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ മാളുകൾ തുറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.


2024 ൽ തന്നെ കോഴിക്കോട് മാങ്കാവ് ലുലുമാള്‍ തുറക്കുമെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അറിയിച്ചു. തുടർന്ന് കോട്ടയം, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ആരംഭിക്കും. കൂടാതെ തൃശ്ശൂരും കോഴിക്കോടും ഈ വർഷം പുതിയ മാളുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.


Below Post Ad