തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 13ന് ചൊവ്വാഴ്ച ആഘോഷിക്കും.
രാവിലെ മൗലീദ് പാരായണം കൂട്ട സിയാറത്ത് ഖുർആൻ പാരായണം ഉണ്ടായിരിക്കും. ഉച്ചക്ക് 1.30 ന് കൊടികയറ്റവും തുടർന്ന് ഭക്ഷണ വിതരണവും നടത്തുന്നതാണ്.
നേർച്ചയോട് അനുബന്ധിച്ച് ഫെബ്രുവരി 11ന് പള്ളി അങ്കണത്തിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 12ന് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്