ചങ്ങരംകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തിയറ്റര്‍ ഉടമ മരിച്ചു;

 


ചങ്ങരംകുളം:കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു.മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടന്‍ 75)ആണ് മരിച്ചത്.

മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്‌.ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.എറണാംകുളത്ത് തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിനെ കാണാനായി ഇറങ്ങിയിരുന്നു.

ഇവര്‍ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും


Below Post Ad