കുളമുക്ക് ഫെസ്റ്റ് ഫെബ്രുവരി 18,19 ന്. കേന്ദ്രകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 


ഫെബ്രുവരി 18,19 തിയ്യതികളിൽ നടക്കുന്ന കുളമുക്ക് ഫെസ്റ്റിന്റെ കേന്ദ്രകമ്മിറ്റി ഓഫീസ് പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ ഉദ്ഘാടനം ചെയതു.

ഇത്തവണ കുളമുക്ക് ഫെസ്റ്റിന് ഗംഭീര കാഴ്‌ചകളാണ് ഒരുക്കിയിട്ടുള്ളത്.ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, പാമ്പാടി രാജൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ഇത്തിത്താനം തുടങ്ങി നിരവധി ഗജവീരൻമാരും ബാൻഡ് വാദ്യകലയിലെ വിവിധ ടീമുകളും കുളമുക്കിൽ സംഗമിക്കുകയാണ്.

കുളമുക്ക്, മുടപ്പക്കാട്, പാലത്തറ,കരിയന്നൂർ കരുവാൻ പടി, കൊടിക്കുന്ന്, നാനാച്ചിക്കുളം തുടങ്ങി പരുതൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപ ആഘോഷകമ്മിറ്റികൾ ഇതിനോടകം ഫെസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്..

ചടങ്ങിൽ വൈസ് പ്രസിഡണ്ടും സ്ഥലം മെമ്പറുമായ നിഷിതദാസ്, എട്ടാം വാർഡ് മെമ്പർ ശിവൻ, കേന്ദ്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മണിയേട്ടൻ, സെക്രട്ടറി ഷംസു, ട്രഷറർ ദാസൻ മാഷ് , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags

Below Post Ad