പെരിന്തൽമണ്ണ : ഭർത്താവ് ഓടിച്ച ഓട്ടോ നിയന്ത്രണ് വിട്ട് റോഡിൽ മറിഞ്ഞ് യുവതി മരിച്ചു.
പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രി ജീവനക്കാരി കരിമ്പുഴ ആറ്റാശ്ശേരി താഴത്തേതിൽ ഷെറീന(39)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പനാംകുന്ന് ചീരത്തടത്തിന് അടുത്തായിരുന്നു അപകടം.
പെരിന്തൽമണ്ണ ഇ.എം.എസ്.സ്മാരക സഹകരണ ആശുത്രിയിലെ ജീവനക്കാരിയായ ഷെറീന ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.
ഭർത്താവ് സൈതലവിയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ആശുത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
മക്കൾ : മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹൈബ്, ഫാത്തിമ സുഹൈല, മുഹമ്മദ് ഷഫീക്.ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.