അക്ഷയ കേന്ദ്രം സേവനങ്ങള്‍ക്ക് ഇനി 20 രൂപ മാത്രം

 


പാലക്കാട്: അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൗരന്മാര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പിനത്തില്‍ ഈടാക്കുന്ന അഞ്ച് രൂപ ഒഴിവാക്കി ഉത്തരവായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാറിലേക്കുള്ള അപേക്ഷ ഫീസായി ഈടാക്കുന്ന തുകയാണ് കുറച്ചിരിക്കുന്നത്. ഇനിമുതല്‍ അക്ഷയ സേവനങ്ങള്‍ക്ക് 20 രൂപയാണ് നല്‍കേണ്ടത്.

2018 ലെ ഉത്തരവ് പ്രകാരം 18 രൂപ അക്ഷയ നിരക്ക്, ഏഴ് രൂപ സര്‍ക്കാരിലേക്കുള്ള അപേക്ഷാ ഫീസ് (കോര്‍ട്ട് ഫീ സ്റ്റാമ്പ് അഞ്ച് രൂപ+ സര്‍ക്കാര്‍ വിഹിതം രണ്ട് രൂപ) ഉള്‍പ്പടെ 25 രൂപയാണ് ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്നത്. ഇതില്‍ നിന്നാണ് കോര്‍ട്ട് ഫീ സ്റ്റാമ്പ് തുക അഞ്ച് രൂപ ഒഴിവാക്കി ഉത്തരവായത്.

Tags

Below Post Ad