പള്ളിപ്പുറത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


പട്ടാമ്പി : പള്ളിപ്പുറം കരിയന്നൂർ തൂതപ്പാലത്തിന് സമീപം യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. 

തിരുവനന്തപുരം നാല് സെൻറ് കോളനിയിലെ അനിൽ കുമാറാണ്(29) ആണ് മരിച്ചത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലെ യാത്രക്കാരനായിരുന്നു മരിച്ച അനിൽകുമാർ.


അനിൽകുമാറിന്റെ കൂടെ ഒരു സുഹൃത്തും യാത്ര ചെയ്‌തിരുന്നു. തൃത്താല പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Below Post Ad