ആലപ്പുഴ: നടുറോഡിൽ സ്കൂട്ടർ തടഞ്ഞുനിർത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതി(32) ആണ് മരിച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആരതി മരിച്ചത്. എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആരതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു.
ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.