കൂട്ടുകാരെയും അധ്യാപകരെയും കണ്ണീരിലാക്കി ഹാദി മോൻ വിടവാങ്ങി

 


പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂളിലെ കൂട്ടുകാരെയും അധ്യാപകരെയും കണ്ണീരിലാക്കി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി കൊക്കാട് മാവിൻച്ചുവട് മാതംകുഴിയിൽ സൈനുദ്ധീൻ, ഷമീന ദാമ്പത്തികളുടെ മകൻ മുഹമ്മദ്‌ ഹാദിയാണ് (9 വയസ്സ് ) വിടപറഞ്ഞത്.

ശാരീരികാസ്വസ്ഥ്യം മൂലം കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും കുട്ടി മരണത്തിന് കിഴടങ്ങുകയായിരുന്നു. പഠനത്തിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയാണ് മുഹമ്മദ്‌ ഹാദി. 

സ്കൂളിൽ ഈ അടുത്ത് നടന്ന ഐ സെറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു മുഹമ്മദ്‌ ഹാദി. ഉവൈസ്, സിയാദ്, ഫൈസൻ, കദീജ എന്നിവർ സഹോദരങ്ങൾ ആണ്. 

വിദ്യാർത്ഥിയുടെ മരണത്തിൽ അനുശേചിച്ചു കൊണ്ട് പ്രിൻസിപ്പൽ സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

Below Post Ad