കെ-റൈസ്‌ ഉടനെത്തും | KNews

 


മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ട്രേഡ്‌ മാർക്ക്‌ വച്ച്‌ സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ്‌’ ഉടനെത്തും. 

കാർഡൊന്നിന്‌ പത്ത്‌ കിലോ പുഴുക്കലരിയായിരിക്കും നൽകുക. കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേയാണിത്. ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നൽകുക. 

അഞ്ച്‌, പത്ത്‌ കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭ്യമാക്കുക. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമീഷണർക്കും ഡയറക്ടർമാർക്കും നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന്‌ അരി എത്തിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്‌.

.

Tags

Below Post Ad