പടിഞ്ഞാറങ്ങാടിയിലെ വീട്ടമ്മയുടെ മരണം പേവിഷബാധ മൂലം

 


കപ്പൂർ: പടിഞ്ഞാറങ്ങാടിയിൽ  കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ മരണ കാരണം പേവിഷ ബാധ മൂലമെന്ന് സ്ഥിരീകരണം

പടിഞ്ഞാറങ്ങാടി തെക്കിനിത്തേതിൽ കബീറിൻ്റെ ഭാര്യ മൈമൂനയാണ് (48) കഴിഞ്ഞ ദിവസം ഛർദിയും തലവേദനയും മൂലം മരിച്ചത്.

ജനുവരി 15 ന് പടിഞ്ഞാറങ്ങാടി മേഖലയിൽ ആറ് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. വെള്ളമെടുക്കാൻ പുറത്തിറങ്ങിയ മൈമൂനയുടെ ചെവിക്ക് പുറകിലാണ് കടിയേറ്റിരുന്നത്

ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൃശൂർ മെഡിക്കത് കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്നായിരുന്നു മരണം

Below Post Ad