സ്‌കൂൾ വാർഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പാൾ കുഴഞ്ഞുവീണ് മരിച്ചു

 


കോഴിക്കോട്: സ്‌കൂൾ വാർഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പാൾ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയുമായ ഏ കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂൾ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ച് വേദിയിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് ഇർഷാദിയ കോളജ് പ്രിൻസിപ്പൽ, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ, മലപ്പുറം മാസ് കോളജ് അധ്യപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഡൂർ എ.കെ കുഞ്ഞിമൊയ്തീൻ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം രാവിലെ ഒൻപതിന് കോഡൂർ വരിക്കോട് ജുമുഅത്ത് പള്ളിയിൽ ഖബറടക്കും

Tags

Below Post Ad