തൃത്താല: കുഞ്ഞു ബാല്യത്തിൽ തന്നെ 36.77 സെക്കന്റിനുള്ളിൽ കേരളത്തിന്റെ 44 പുഴകളുടെ പേരുകൾ ഹ്യദിസ്ഥമാക്കിയ അദ്ഭുതപ്രതിഭ തൃത്താല ഐ.ഇ.എസ് സ്കൂൾ മോന്റ് 1 ബ്ലൂ ബെൽ വിദ്യാർഥിനി സിയാ മെഹവിഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ fastest kid to name the Rivers of Kerala എന്ന റെക്കാർഡ് കരസ്ഥമാക്കി.
നാല് വയസുമാത്രം പ്രായമുള്ള സിയാ മെഹവിഷ് കുടല്ലൂർ സ്വദേശികളായ കുന്നത് മുഹമ്മദ് സാഹിർ _മുഹ്സിന ദമ്പതികളുടെ മകളാണ്. മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് തൃത്താല ഐ എസ് സ്ക്കൂളിന്റെ തീവ്രമായ പരിശീലനം കൊണ്ടു മാത്രമാണ് മകളുടെ മികവ് തിരിച്ചറിഞ്ഞത് എന്നും രക്ഷിതാക്കൾ അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി , പ്രീ പ്രൈമറി മോന്റ് ഹെഡ് ഷാഹിദ വാഹിദ് , ക്ലാസ് അധ്യാപകരായ സുചിത്ര , സിന്ധു , രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിധ്യത്തിൽ സിയ മെഹവിഷ് പുരസ്കാരം ഏറ്റുവാങ്ങി.
ക്ലാസ്സിലെ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ സിയയുടെ ഛായ ചിത്രമുള്ള കേക്ക് രക്ഷിതാക്കൾ മുറിച്ച് കുട്ടികൾക്ക് നൽകി അഭിമാന നിമിഷം ആഘോഷിച്ചു.