ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് നെയിം ബോര്‍ഡിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

 


ചങ്ങരംകുളം ഒതളൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് നെയിം ബോര്‍ഡില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.ഐനൂര്‍ സ്വദേശി കണ്ടിരുത്തിയില്‍ പരേതനായ രാമചന്ദ്രന്റെ മകന്‍ രതീഷ്(34)ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് അപകടം.സുഹൃത്തുക്കളോട് ഭക്ഷണം വാങ്ങിച്ച് വരാമെന്ന് പറഞ്ഞ് ബൈക്ക് എടുത്ത് പാവിട്ടപ്പുറത്തേക്ക് വരുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന രതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എറണാംകുളത്ത് സ്റ്റേഷറി കടയില്‍ ജീവനക്കാരനായിരുന്നു മരിച്ച രതീഷ്.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മാതാവ് ശ്രീമതി.ഭാര്യ ഹരിത.മകന്‍ ഐറിഷ്. രാജേഷ് ,രമ്യ എന്നിവര്‍ സഹോദരങ്ങളാണ്.

Below Post Ad