ചങ്ങരംകുളം: കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ 62 വയസ്സുള്ള അബൂബക്കറിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ 25 വയസ്സുള്ള സബീനയെയാണ് കഴിഞ്ഞ ഒക്ടോബർ 25ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . സ്ത്രീധന പീഡനത്തെ തുടർന്ന് ആയിരുന്നു സബീന ആത്മഹത്യ ചെയ്തത്