പട്ടാമ്പി 110-ാം നേർച്ചയുടെ
വിളംബരവുമായി മുട്ടും വിളിയും സംഘമെത്തി
മലബാറിലെ നേര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് മുട്ടും വിളിയും എന്ന കലാരൂപം
മലബാറിലെ പ്രാചീന മാപ്പിള കലാരൂപങ്ങളിൽ ഒന്നായാണ് 'മുട്ടും വിളിയും' അറിയപ്പെടുന്നത്.
മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതെയുള്ള പാട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
പേർഷ്യൻ പാരമ്പര്യ കലാരൂപമായ 'ഷെഹനായ് വാദനത്തിൽ' നിന്നാണ് മുട്ടും വിളിയും രൂപം കൊണ്ടത്.
ഷഹനായ് എന്ന ചീനി, ഒറ്റ, മുരുശ് ചെണ്ട എന്നീ വാദ്യ ഉപകരണങ്ങളാണ് മുട്ടും വിളിക്ക് ഉപയോഗിക്കുന്നത്
വിളയൂർ കുഞ്ഞാപ്പയുടെ മുട്ടും വിളി സംഘം പ്രധാനപ്പെട്ട നേർച്ചകളിലെ നിറ സാന്നിദ്ധ്യമാണ്. സംഘത്തിലെ ആശാൻ അങ്ങാടിപ്പുറം സ്വദേശി നാസറാണ്. അദ്ദേഹത്തിൻ്റെ മകൻ സലാഹുദ്ദീനും സംഘത്തിലുണ്ട്. കൂടാതെ മുഹമ്മദ് കുഞ്ഞാപ്പ എന്നിവരും കൂട്ടത്തിലുണ്ട്
അന്യംനിന്നുപോകുന്ന മുട്ടും വിളി എന്ന കലാരൂപം പുതിയ തലമുറയ്ക്കുകൂടി പരിചയപ്പെടുത്തുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
വീഡിയോ :