.
ദുബായ്: കപ്പൂർ കൊഴിക്കര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.കൊഴിക്കര സ്വദേശി പള്ളത്ത് ചേമ്പില കടവിൽ സുലൈമാൻ മകൻ അഷ്‌റഫ് (45) ആണ് ഞാറാഴ്ച കാലത്ത് അഞ്ച് മണിക്ക് ദുബായിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഡൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ദുബായ് റാഷിദ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ നടന്ന് വരുന്നു.
ഭാര്യ ആബിത. നൗഷിദ (14), റിയ നസ്റിൻ (9) മുഹമ്മത് ഹാഷിം (4) എന്നീ മൂന്ന് മക്കൾ ഉണ്ട്
------------------------------