പൊന്നാനിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.
പൊന്നാനി മുക്കാടി സ്വദേശിയും പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിനു മുൻവശം താമസിക്കുന്നതുമായ ഉള്ളിമരക്കാരകത്ത് ഹബീബിന്റെ(മീൻ കച്ചവടം) മകൻ അബിഇർഫാൻ ആണ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ടത്.
24/02/2024 ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷന് സമീപത്ത്വെ വെച്ച് ഇർഷാനും സുഹൃത്ത് പറങ്കിവളപ്പിൽ താമസിക്കുന്ന മൊയ്തീൻ കോയ മകൻ അസറുദ്ധീനും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ്അപകടം ഉണ്ടായത്. അപകടത്തിൽ അസറുദ്ധീൻ ഞായറാഴ്ച മരണപ്പെട്ടിരുന്നു.