ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആകെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങൾ.
ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.