ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 


കുന്നംകുളം : ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പഴഞ്ഞി സ്വദേശിനിയായ  എസ് എഫ് ഐ പ്രവർത്തകക്ക് ദാരുണാന്ത്യം.

പഴഞ്ഞി എം ഡി കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനി പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണ (18) യാണ് മരിച്ചത്.

പന്തല്ലൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന SFI യുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.. പന്തല്ലൂർ വില്ലേജ് ഓഫീസിനടുത്തുവെച്ച് അപർണ സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകിൽ  വന്നിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.. 

അപർണ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് തുടർനടപടികൾക്കായി മാറ്റി.അമ്മ;  മാലതി സഹോദരൻ:  അഭിഷേക്.

Below Post Ad