കുന്നംകുളം ചൂണ്ടലിൽ നാല്‌ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; പത്തോളം പേർക്ക് പരിക്ക്

 


കുന്നംകുളം : ചൂണ്ടലിൽ നാല്‌ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുന്നംകുളം- തൃശൂർ സംസ്ഥാന പാതയായ ചൂണ്ടലിൽ ഇന്ന് ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടം. സംഭവത്തിൽ പത്തോളം പേർക്ക്‌ പരിക്കേറ്റു.


തൃശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട്‌ എതിരെ വന്നിരുന്ന കാറിലും തുടർന്ന് റീഫർ കണ്ടെയ്നർ പിക്കപ്പിലും ഇടിച്ച്‌ കയറിയായിരുന്നു അപകടം. റീഫർ കണ്ടെയ്നറിന് പിന്നിൽ വന്നിരുന്ന കെ എസ്‌ ആർ ടി സി ബസും അപകടത്തിൽപ്പെട്ടു.

പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad