വട്ടംകുളത്ത് സ്വർണ്ണാഭരണം കവർന്ന സംഭവം: ഫോറൻസിക് വിഭാഗം പരിശോധന നടത്തി

 


എടപ്പാൾ: വട്ടംകുളം തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നെട്ടത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന്  സ്വർണാഭരണം കവർന്ന സംഭവത്തിൽ പോലീസും  ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. 

കഴിഞ്ഞ ദിവസം രാത്രിയിലാണ്   അലമാരിയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ സ്വർണ്ണാഭരണം മോഷണം പോയത്.  ഇരുമ്പ് കോണി ചാരി ടെറസ് വഴി കോണി റൂമിലൂടെ മോഷ്ട്ടാവ് അകത്തു കടന്നതായാണ് കരുതുന്നത്. മോഷണശേഷം അടുക്കള വാതിൽ തുറന്ന് മോഷ്ട്ടാവ് രക്ഷപെട്ടിരിക്കാനാണ് സാധ്യത.

 ചങ്ങരംകുളം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

Below Post Ad