പട്ടാമ്പി നേർച്ച കാണാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

 



പട്ടാമ്പി നേർച്ച കാണാൻ വീട്ടിൽ നിന്നിറങ്ങിയ  യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഓങ്ങല്ലൂർ മരുതൂർ പൂവക്കോട് പാറമ്പുറമ്പത്ത് പിട ശങ്കരൻ മകൻ രമേശ് (40) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവർ തോട്ടിൻ്റെ വക്കത്ത് മൊബൈലും പേഴ്സും കണ്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പട്ടാമ്പി നേർച്ച കാണാനെന്ന് പറഞ്ഞ് ഞായറാഴച്ച വൈകീട്ട് വീട്ടിൽ നിന്നിറങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. രാത്രി 12.30ന് ഭാര്യ മൊബൈലിൽ വിളിച്ചപ്പോൾ ഉടൻ വരാമെന്ന് മറുപടി പറഞ്ഞിരുന്നു.

സെൻടിംഗ് ജോലിക്കാരനാണ്  രമേശ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

Below Post Ad