പൊന്നാനിയിൽ മനുഷ്യ തലയോട്ടി കണ്ടെത്തി.പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിന് താഴെ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു തലയോട്ടി.
വൈകീട്ട് നാല് മണിയോടെ സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളാണ് തലയോട്ടി കണ്ടത്.
കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തുകയും തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ പൊന്നാനി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസെത്തി തെളിവെടുപ്പ് നടത്തി. തലയോട്ടിക്ക് ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു