കപ്പൂർ : രണ്ടിടത്ത് ഉണ്ടായ തെരുവ് നായ് ആക്രമണത്തിൽ മുന്നര വയസുകാരൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്
കപ്പൂർ കാഞ്ഞിരത്താണിയിൽ വെള്ളിയാഴ്ച കാലത്ത് മുറ്റത്ത് കളിച്ച്കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയിൽ ഫിസാന് നായയുടെ കടിയേൽക്കുന്നത്. പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.
വീട്ടിൽ അലക്കുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേറ്റത്. സമീപത്ത് പള്ളിയിൽ പോവാൻ നിൽക്കുന്നിതിനിടെ മറ്റൊരാളുടെ കൈക്കും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കടിയേറ്റവർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ് തേടി
പള്ളിയിലേക്ക് പോകവെ ഏഴ് വയസ്സുകാരനെയും തെരുവ് നായ്ക്കൾ കൂട്ടം കൂടി ആക്രമിച്ച് പരിക്കേൽപിച്ചു. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്.
ശരീരത്തിൻ്റെ പല ഭാഗത്തും കടിയേറ്റ്
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.