കളിമുറ്റം കണ്ണീരണിഞ്ഞു; അല്‍ അമീന്‍ യാത്രയായി

 


കുമരനെല്ലൂർ: അൽ അമീൻ്റെ മരണം താങ്ങാനാവാതെ സഹപാഠികളും നാട്ടുകാരും. ഇന്നലെ വെളളാളൂര്‍  കുളത്തിൽ മുങ്ങി മരിച്ച കുമരനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥി അൽ അമീൻ്റെ മൃതദേഹം കുമരനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അസ്സംബ്ലി ഹാളിൽ  പൊതുദർശനത്തിന് സൗകര്യം ഏര്‍പ്പെടുത്തി. 

സൗമ്യശീലനായ അൽ അമീൻ്റെ മൃതദേഹത്തിനരികിൽ വിതുമ്പലോടെയാണ് ഒരു നോക്ക് കാണാൻ  സ്തീകളടക്കമുള്ളവർ എത്തിയത്. വൈകീട്ട് 4 മണിയോടെയാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചു.  മൃതദേഹത്തില്‍ ആദരാജ്ഞലികൾ അർപ്പിക്കാൻ അധ്യാപകരും സഹപാഠികളും നാട്ടുകാരും സ്കൂളിലെത്തി. മന്ത്രി രാജേഷ് ഉൾപ്പടെ നിരവധി പ്രമുഖരും എത്തിയിരുന്നു.

 കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ അബന്ധത്തിൽ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. അൽ അമീൻ്റെതെന്ന് കരുതുന്ന ചെരിപ്പും വസ്ത്രവും കുളക്കരയിൽ കണ്ടതിനെ തുടർന്നുള്ള തിരച്ച ലിലാണ് മൃതദേഹം രാത്രി 11 മണിയോടെ കുളത്തിൽ കണ്ടത്.

തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അറക്കൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി

Below Post Ad