ചങ്ങരംകുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ആനക്കര സ്വദേശി മരിച്ചു

 


ചങ്ങരംകുളം ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര മായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (24) ആണ് മരണപ്പെട്ടത്. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ വിവേക് (28), രാഹുല്‍ ശ്രീരാഗ് (19), എന്നിവര്‍ക്ക് പരിക്കേറ്റു

ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്നിരുന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്നിരുന്ന ശ്രീരാഗ് ഓടിച്ചിരുന്ന ഐടൺ കാറിനെ ഇടിച്ചു തെറിപ്പിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബ്രസ കാർ ചങ്ങരംകുളത്തെ ഹാപ്പി ഡേയ്‌സ് ചപ്പാത്തി കടയിലേക്കും, ഐടൺ കാർ മീറ്ററുകൾക്ക് അപ്പുറം ഉള്ള സ്വർണ്ണ കടയിലേക്കും ഇടിച്ചു കയറി. 

അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ഐ ടൺ ഓടിച്ചിരുന്ന ശ്രീരാഗിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.





 




Below Post Ad