കുന്നംകുളം ഇറ കേറ്ററിംഗ് ഉടമ ജയ്സനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ജയ്സൺ വാടകയ്ക്ക് താമസിക്കുന്ന ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന്റെ മുകളിലെ കോട്ടേഴ്സിലാണ് ഇന്ന് രാത്രി 8 മണിയോടെ മരിച്ച നിലയിൽ കണ്ടത്.
ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു ആത്മഹത്യ. ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്ത ശേഷമായിരുന്നു മരണം.
കുന്നംകുളം മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കേറ്ററിംഗ് സർവീസ് ആയിരുന്നു ഇറ. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പുറകിൽ എന്നു പറയുന്നു. കുന്നംകുളം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.