എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു.

 


എടപ്പാൾ:  ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.

എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം. ചെമ്മരത്തൂർ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്.

സ്വാതി ഏഴു മാസം ഗർഭിണിയായിരുന്നു. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് ഗർഭിണിയായത്. പരിശോധനകൾക്കായാണ് ഇന്നലെ എടപ്പാളിൽ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി.

ഉടൻ തന്ന ലേബർ റൂമിൽ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. 

പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലായിരുന്നു സ്വാതി നിന്നിരുന്നത്.സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ.

Tags

Below Post Ad